തൊഴിൽ നിയമങ്ങൾ കർശനമാക്കി സൗദി, ഇനി എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കും, സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സൗദി സര്‍ക്കാര്‍, ജനുവരി 14 മുതല്‍ നിയമം പ്രാബല്യത്തിലായി....!!!
പ്രവാസികൾക്കുള്ള തൊഴിൽ നിയമങ്ങൾ കർശനമാക്കുകയാണ് സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി വിവിധ തൊഴിലുകളിൽ നൈപുണ്യ പരീക്ഷ ഏർപ്പെടുത്തിയത് എടുത്തുപറയേണ്ട ഒരു നീക്കം തന്നെയാണ്. പിന്നീട് കൂടുതൽ തസ്തികളിലേക്ക് കൂടി യോഗ്യതാ പരീക്ഷ സൗദി നിർബന്ധമാക്കുകയായിരുന്നു. ഇന്ത്യന്‍ തൊഴിലാളികളുടെ എല്ലാ തൊഴിൽ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍ കൂട്ടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആറ് മാസം മുമ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
ജനുവരി 14 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങി. സൗദിയുടെ വിഷന്‍ 2030 ന്റെ ലക്ഷ്യമായി കൂടുതല്‍ പൗരന്മാരെ തൊഴില്‍ മേഖലയില്‍ നിയമിക്കാനുള്ള ശ്രമങ്ങളായി തൊഴില്‍ മേഖല മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് രേഖകളുടെ പരിശോധന കര്‍ശനമാക്കുന്നത്. തൊഴില്‍ വിസ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ജനുവരി 14 മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ഇന്ത്യയിലെ സൗദി മിഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
തൊഴില്‍ വിസ നല്‍കുന്നതിന് പ്രൊഫഷണല്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ടി വരുമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, അപേക്ഷകര്‍ക്ക് വേരിഫിക്കേഷന്‍ ലഭിക്കാന്‍ മതിയായ പരിശോധനാ കേന്ദ്രങ്ങൾ ഇല്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. ഇന്ത്യന്‍ തൊഴിലാളികളുടെ യോഗ്യതകള്‍ ഉറപ്പാക്കുന്നതിന് മതിയായ യോഗ്യതയുള്ള പരിശീലന കേന്ദ്രങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ ഈ നീക്കം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും. സൗദിയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവ് ഇത് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ തൊഴില്‍ വിപണിയിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കാനും തൊഴിലാളികളെ നിലനിര്‍ത്തുന്ന നിരക്ക് മെച്ചപ്പെടുത്താനുമാണ് സൗദി ലക്ഷ്യമിടുന്നത്. അതിനാല്‍, തൊഴില്‍ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ കര്‍ശനമായി പരിശോധിച്ച് വരികയാണ്.പ്രവാസി ജീവനക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കാന്‍ സ്ഥാപന ഉടമകളെയും എച്ച്ആര്‍ വകുപ്പുകളെയും സര്‍ക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നീക്കത്തിലൂടെ റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുകയും രാജ്യത്തെ തൊഴില്‍ ശക്തിയുടെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് സൗദി പ്രതീക്ഷിക്കുന്നു.
അതേസമയം രാജ്യത്ത് നിലവിൽ വിവിധ തൊഴിലുകളിലേക്ക് ജോലി ലഭിക്കുന്നതിന് നൈപുണ്യ പരീക്ഷ പാസാവണം. വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്‌പോർട്ടിനൊപ്പം നൈപുണ്യപരീക്ഷ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഇപ്പോൾ സൗദിയിൽ പ്രവാസി തൊഴിലാളികൾക്ക് കൂടുതൽ തസ്തികളിലേക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാണ്. 174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും. അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ, , കാർപെന്‍റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കാണ് യോഗ്യതാ പരീക്ഷ സൗദി നിർബന്ധമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.
കൂടുതലായി തൊഴിലാളികൾ എത്തുന്ന അഞ്ചു രാജ്യങ്ങൾക്കാണ് തുടക്കത്തിൽ പരീക്ഷ നിർബന്ധമാക്കിയിരുന്നത്. ഇന്ത്യ, പാകിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക ഈജിപ്ത്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പരിശോധനയിൽ ഉൾപ്പെടുന്നു. അറിവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെ സൗദിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നതിനും നൈപുണ്യ പരീക്ഷ ഉപകരിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങളിൽ സൗകര്യമൊരുക്കുന്നുണ്ട്. ഇന്ത്യയിലുൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എന്നാൽ ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വീസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിക്കാൻ സൗകര്യങ്ങൾ ലഭ്യമാണ്.
https://www.facebook.com/Malayalivartha