റംസാൻ ആഘോഷിക്കുന്ന പ്രവാസികൾ കരുതിയിരിക്കുക ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

റംസാൻ കാലഘട്ടമായതോടെ പ്രത്യേകം ചില നിബന്ധനകൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ. അനധികൃതമായുള്ള പണപ്പിരിവ് ഒഴിവാക്കണമെന്ന കർശന നിർദ്ദേശമുണ്ട്. റംസാൻ എന്നത് ദാനകർമ്മങ്ങളുടെ കാലമാണെന്നാണ് വലിയൊരു വിഭാഗത്തിന്റെ വിശ്വാസം, അതിനാൽ ഇത് മുതലെടുത്ത് പലരും പണം പിരിക്കാൻ സാധ്യതയുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി കണ്ടു വരുന്ന ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്ന നിരവധി പരസ്യങ്ങളും ക്യാമ്പയിനുകളും അതിന്റെ ഉദാഹരണങ്ങളാണ്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി റംസാൻ കാലത്ത് ലൈസൻസ് ഇല്ലാത്തതും വിശ്വാസ്യയോഗ്യമല്ലാത്തതുമായ പ്രചാരണങ്ങൾ ശ്രദ്ധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുകയാണ്. വിശ്വാസമുള്ളതും സർക്കാർ സ്ഥാപനങ്ങളിലൂടെയും മാത്രം ദാനം ചെയ്യണമെന്നാണ് നിർദേശം.യുഎഇ നിയമപ്രകാരം പൊതുജനങ്ങളിൽ നിന്ന് ഫണ്ട് റൈസിംഗിലൂടെ പണം ശേഖരിക്കുന്നതിന് വ്യക്തികൾക്ക് വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 150,000 ദിർഹം മുതൽ 300,000 ദിർഹംവരെയാണ് പിഴ. ഇത്തരത്തിൽ ശേഖരിച്ച പണവും കോടതി പിടിച്ചെടുക്കും.
അതേസമയം, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ ദരിദ്രരയോ സഹായിക്കുന്നതിനായി ഡൊണേഷനുകൾ ശേഖരിക്കാമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരത്തിൽ പണം ശേഖരിക്കുന്നത് അനുവദനീയമായ പരിധിക്കുള്ളിലായിരിക്കണം.
ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ പണം ശേഖരിക്കുന്ന നിലയിലെത്താനും പാടില്ല എന്നറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനും കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റംസാൻ കാലത്ത് യുഎഇയിൽ ഭിക്ഷാടനം നടത്തിയാൽ കുറഞ്ഞത് 5000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. 500,000 ദിർഹം വരെ പിഴത്തുക ഉയർന്നേക്കാം. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ എത്തിക്കുന്നവർക്ക് 100,000 ദിർഹം പിഴയും ആറ് മാസത്തെ തടവുമാണ് ശിക്ഷ.
അതുപോലെ തന്നെ ഗതാഗതമേഖലയുമായി ബന്ധപ്പെട്ടും പ്രത്യേക നിബന്ധനകൾ കൈക്കൊണ്ടിട്ടുണ്ട്. ലൈസൻസ് നേടാതെ വോളന്റിയറിംഗ് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കർശന വിലക്കാണ് യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്. വോളന്റിയറിംഗ് പ്രവർത്തനത്തിനിടെ ലഭിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടാൽ 30,000 ദിർഹം വരെ പിഴ നൽകേണ്ടി വരും. വോളന്റിയറിംഗുമായി ബന്ധപ്പെട്ട് അനുവാദമില്ലാതെ ഫണ്ട് റൈംസിംഗ് നടത്തുന്നവർക്ക് 50,000 ദിർഹമാണ് പിഴ. പള്ളികൾക്ക് സമീപത്തായി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന വിലക്കുണ്ട്.
പ്രാർത്ഥനാ സമയങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾക്ക് 500 ദിർഹമാണ് പിഴ. അതേസമയം, പുണ്യമാസത്തിൽ പ്രത്യേക നിയമങ്ങൾ പ്രവാസികൾ അടക്കം പാലിക്കേണ്ടതുണ്ട് എന്ന് അധികൃതർ അറിയിക്കുന്നു.എന്തായാലും . പുണ്യമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക.
https://www.facebook.com/Malayalivartha