യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു...

യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യുകെയില്‍ എത്തിയത്. നോര്‍ത്താംപ്ടണിലെ അബിങ്ടണില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോര്‍ത്താംപ്ടണില്‍ നഴ്‌സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം സ്മിതയാണ് ഭാര്യ. ജോഷ്വ, ആനി എന്നിവരാണ് മക്കള്‍.
ഉളിക്കല്‍ മണ്ഡപപ്പറമ്പ് വയത്തൂര്‍ യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പൂത്തൂര്‍ പി.സി. ഔസേപ്പച്ചന്‍, ത്രേസ്യാമ്മ (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍.
സഹോദരങ്ങള്‍: റോജേഴ്‌സ് ജോസഫ് (പ്രഫ., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, റാഞ്ചി), റോബര്‍ട്ട് ജോസഫ് (സെക്രട്ടറി, ഏരുവേശ്ശി പഞ്ചായത്ത്). സംസ്‌കാരം യുകെയില്‍ തന്നെ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍.
"
https://www.facebook.com/Malayalivartha