യുഎഇ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം അമര്‍ അല്‍ ദൗഖി അന്തരിച്ചു...

യുഎഇ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം അമര്‍ അല്‍ ദൗഖി അന്തരിച്ചു. അല്‍ ഷഹാബ് ക്ലബ് അംഗവുമായിരുന്നു. ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം എക്‌സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്.
രാജ്യത്തെ ഫുട്‌ബോള്‍ താരങ്ങളില്‍ പ്രമുഖനായിരുന്ന അല്‍ ദൗഖി 2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്. ശേഷം, അറബ് മാധ്യമമായ ഖലീജ് ടൈംസില്‍ ഫുട്‌ബോള്‍ കളികളെ വിശകലനം ചെയ്ത് എഴുതാറുണ്ടായിരുന്നു. നിരവധി പേര്‍ അല്‍ ദൗഖിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha