ഉംറ കര്‍മങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി വിമാനത്താവളത്തിലിരിക്കെ ദേഹാസ്വാസ്ഥ്യം.... രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീര്‍ഥാടക മരിച്ചു

ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീര്‍ഥാടക മരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്.
ഉംറ കര്‍മങ്ങള്‍ക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പത്ത് ദിവസമായി ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
"
https://www.facebook.com/Malayalivartha