റംസാനിലെ അവസാന വെള്ളിയാഴ്ച മക്കയിലേയും മദീനയിലേയും പള്ളികളില്‍ ദശലക്ഷക്കണക്കിന് വിശ്വാസികള്‍

പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍.... റംസാനിലെ അവസാന വെള്ളിയാഴ്ച മക്കയിലേയും മദീനയിലേയും പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനായി ദശലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയത് .
ചെറിയ പെരുന്നാളിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യാനും കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനുമായി രണ്ട് പള്ളികളിലെയും ഇമാമുമാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. സത്കര്‍മങ്ങള്‍ ചെയ്തുകൊണ്ട് റംസാനിനോട് വിടപറയാനും ഫിത്തര്‍ സകാത്തു നല്കാനുമായിരുന്നു ഇമാമുമാരുടെ പ്രഭാഷണത്തിന്റെ പ്രധാന ഭാഗമായിരുന്നത്.
വര്‍ഷം മുഴുവനും നീതിമാനായിരിക്കാനായി പരിശ്രമിക്കാനും പ്രബോധകര്‍ ആളുകളോട് ആഹ്വാനം ചെയ്തു. മക്കയിലെ ഹറമും പ്രദക്ഷിണ മേഖലയും സഫ, മര്‍വ കുന്നുകളും തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു.മക്ക ഹറമില്‍ ഷെയ്ഖ് യാസര്‍ അല്‍-ദോസരിയാണ് ജുമുഅ പ്രഭാഷണത്തിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കിയത്.
"
https://www.facebook.com/Malayalivartha