ഇന്ത്യക്കാര്‍ക്ക് വിസ നിരോധിച്ചു കടുത്ത തീരുമാനത്തിൽ സൗദിഅറേബ്യ - കാരണമിത് !

ഇന്ത്യ ഉൾപ്പെടെ 14 രാജ്യക്കാർക്ക് ഇനി സൗദി അറേബ്യയിലേക്ക് എത്താനാകില്ല. വിലക്കേർപ്പെടുത്തിയിരിക്കുകയാണ സൗദി. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്കാണ് വിലക്ക്. ഇവിടെ നിന്നുള്ളവര്‍ക്ക് വിസ നിരോധനമാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയത്.
താൽക്കാലിക വിലക്കാണെന്നാണ് സൂചന. ജൂണ്‍ പകുതി വരെ നിയന്ത്രണം തുടരുമെന്നാണ് അനൗദ്യോഗിക വിവരം. ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദി അറേബ്യ 14 രാജ്യക്കാർക്ക് വിസ നിരോധനം പ്രഖ്യാപിച്ചത്.
മറ്റു വിസകളില്‍ എത്തി ഹജ്ജിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഹജ്ജിന് 20 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കാറുണ്ട്. ഇതിന് പുറമെ അനധികൃതമായി ഹജ്ജിന് ആളുകള്‍ എത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് നടപടികള്‍. വിസാ നിയന്ത്രണം ശക്തമായി നടപ്പാക്കാന്‍ സൗദി പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കി.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അല്‍ജീരിയ, സുഡാന്‍, എത്യേപ്യ, ടുണീഷ്യ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കണ് വിസാ നിരോധനം.
2024ലെ ഹജ്ജ് സീസണില്‍ 1000ത്തിലധികം പേരാണ് മരിച്ചത്. അമിതമായ ചൂടും പരിധി വിട്ട് തീര്‍ഥാടകറെത്തിയതുമാണ് ഇതിന് കാരണമായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായി ഹജ്ജ് ചെയ്യുന്നവരെ തടയാനാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha