റിക്ടർ സ്കെയിലിൽ 3.2 തീവ്രത ; കൂവൈത്തിൽ ഭൂചലനം
കൂവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു.
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് രേഖപ്പെടുത്തിയത്. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേ സമയം കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളിലും ഭൂചലനം രേഖപ്പെടുത്തുന്നുണ്ട്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച ഭൂചലനം രേഖപ്പെടുത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.39നാണ് അനുഭവപ്പെട്ടത്.
ജുബൈലിൽനിന്നും 55 കിലോമീറ്റർ അകലെ കിഴക്കുഭാഗത്ത് സമുദ്ര ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല.
https://www.facebook.com/Malayalivartha