വർക്ക് പെർമിറ്റും വിദ്യഭ്യാസ യോഗ്യതയും, വൻ മാറ്റം ; പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്

പ്രവാസികളുടെ വർക്ക് പെർമിറ്റിൽ വൻ മാറ്റങ്ങൾ. നിലവിൽ ഉള്ള പരിശോധന രീതികളിൽ വലിയ മാറ്റങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്. പുതുതായി വന്ന നിർദ്ദേശപ്രകാരം കുവൈത്തിൽ പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റിന് വിദ്യാഭ്യാസ യോഗ്യതകളിലെ പരിശോധന കർശനമാക്കിയിരിക്കുകയാണ് കുവൈത്ത്.
ഇതിനായി ജിസിസി രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള എല്ലാ പ്രവാസികളും വർക്ക് പെർമിറ്റ് എടുക്കാനോ പഴയത് പുതുക്കാനോ അവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തൊഴിലുടമകൾക്കായുള്ള ആഷൽ പോർട്ടൽ അല്ലെങ്കിൽ സഹേൽ ബിസിനസ് ആപ്പ് വഴിയാണ് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പാം ആക്ടിങ് ഡയറക്‌ടർ ജനറൽ മർസൂഖ് അൽ ഒതൈബി പുറപ്പെടുവിച്ചു.
സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്. അതായത്, കുടിയേറ്റ തൊഴിലാളികൾ, ജിസിസി പൗരന്മാർ, ബെദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരും പാമിന്റെ പുതിയ ഉത്തരവിൽ ഉൾപ്പെടും.
വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് സ്പെഷൽ മേഖലയിലാണെങ്കിൽ അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകൾ കൂടെ സമർപ്പിക്കണം. വിദ്യാഭ്യാസവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അക്രഡിറ്റേഷൻ അനുമതിയും ഉണ്ടെങ്കിൽ മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. തൊഴിലുടമകൾ അഷാൽ പോർട്ടൽ അല്ലെങ്കിൽ സാഹേൽ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അക്കാദമിക് യോഗ്യതയ്ക്ക് മൂന്ന് ഘടകങ്ങളുണ്ട്: ഡോക്ടറേറ്റ്, മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ് അഥവാ ഡിപ്ലോമ. കൂടാതെ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം. എൻജിനീയറിങ് പ്രഫഷനലുകൾക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നൽകുക.
എന്നാൽ, നിലവിലുള്ള തസ്തിക മാറാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ തടസ്സമുണ്ടാകില്ല. റിപ്പോർട്ടുകൾ പ്രകാരം, ഇഷ്യു ചെയ്യൽ, പുതുക്കൽ അല്ലെങ്കിൽ പരിഷ്കരണം പോലുള്ള ഏതെങ്കിലും പ്രക്രിയയിൽ വിദ്യാഭ്യാസ നിലവാരവും അക്രഡിറ്റേഷൻ നിലയും ഓട്ടോമേറ്റഡ് സിസ്റ്റം വഴി പരിശോധിക്കുന്നു.
വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട അപേക്ഷയോടൊപ്പം തൊഴിലുടമ അത് അപ്‌ലോഡ് ചെയ്യണമെന്ന് സിസ്റ്റം ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ അക്കാദമിക് യോഗ്യത അറ്റാച്ച്മെന്റ് പരിശോധിക്കൂ.
എഞ്ചിനീയറിങ് പ്രൊഫഷനുകൾക്ക് സിസ്റ്റം വഴി അംഗീകാരങ്ങൾ ഓട്ടോമാറ്റിക് ആയി പരിശോധിക്കുന്നു. ആവശ്യമായ അംഗീകാരമില്ലാത്ത അപേക്ഷകൾ സ്വയമേവ നിരസിക്കപ്പെടുന്നു. പെർമിറ്റ്, വർക്ക് പെർമിറ്റ് സേവനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമുള്ള എഞ്ചിനീയറിംഗ് ഇതര പ്രൊഫഷനുകൾക്ക്, അപേക്ഷയിലേക്കുള്ള ഒരു അറ്റാച്ച്മെന്റായി തൊഴിലുടമ അംഗീകാരത്തിന്റെ ഒരു പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
https://www.facebook.com/Malayalivartha