ഇനി എല്ലാം സിമ്പിൽ ,സൗദി പൗരനാകാൻ എളുപ്പവഴി ; നിർണായക നീക്കം, അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം

ഒരു രാജ്യത്തിന്റെ പൗരത്വം നേടുക എന്നത് പൊതുവെ കുറച്ച് കടുപ്പമുള്ള കാര്യമാണ്. നിരവധി നിയമ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇത്തരം കാര്യങ്ങൾ സാധ്യമാകുകയുള്ളൂ. ഇതിന് വേണ്ടി കാലങ്ങളോളം കാത്തിരിക്കുന്നവരുണ്ട്. എന്നാൽ സൗദിയിൽ ഇത്തരമൊരു പ്രശ്നങ്ങൾ ഇനിയുണ്ടാകാൻ സാധ്യതയില്ല.
സൗദി പൗരത്വം കാത്തിരിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകുന്ന ചില റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതായത് സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയിരിക്കുകയാണ്. സൗദിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലായ ആളുകൾക്കാണ് സൗദി പൗരത്വം നേടുന്നതിനുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പത്തിലാക്കിയത്.
പ്രധാനമായും മൂന്ന് കാറ്റഗറിയിലുള്ളവർക്കാണ് സൗദി പൗരത്വം അനുവദിക്കുന്നത്. സൗദി പൗരത്വം നേടിയിട്ടുള്ള മാതാപിതാക്കൾ ഉള്ള കുട്ടികൾ, സൗദി പൗരത്വമുള്ളവർ പങ്കാളികളായുള്ള വിദേശികൾ, മെഡിസിൻ, എൻജിനീയറിങ്, ടെക്നോളജി, കല, കായികം, കൾച്ചർ, ശാസ്ത്രം എന്നീ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള പ്രൊഫഷണലുകൾ എന്നിവർക്കാണ് പൗരത്വം നേടുന്നതിനുള്ള അനുമതി ലഭിക്കുക.
പ്രവാസികളായ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലുള്ള അവരുടെ സംഭാവനയും പരിഗണിക്കുന്നതായിരിക്കും. പൗരത്വം നേടാനായി ഇവർക്ക് കൃത്യമായ യോഗ്യത മാനദണ്ഡങ്ങളും ഉണ്ട്. സാധുവായ റസിഡൻസി വിസയിൽ കുറഞ്ഞത് 10 വർഷമെങ്കിലും തുടർച്ചയായി സൗദിയിൽ താമസിക്കുന്നയാളായിരിക്കണം, മെഡിസിൻ, എൻജിനീയറിങ്, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ആളായിരിക്കണം, നിയമപരമായി മാത്രം സമ്പാദിക്കുകയും സാമ്പത്തിക സ്ഥിരതയും ഉള്ളയാളായിരിക്കണം, കുറ്റകൃത്യങ്ങൾക്ക് തടവ് അനുഭവിച്ചിട്ടുള്ളയാളോ ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാനോ പാടില്ല, അറബി ഭാഷയിൽ പ്രവീണ്യമുണ്ടായിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.
വിദ്യാഭ്യാസ യോഗ്യത, താമസ കാലയളവ്, സ്വദേശികളുമായുള്ള ബന്ധം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള പോയിന്റ് സംവിധാനം വഴിയാണ് അപേക്ഷകരെ വിലയിരുത്തുന്നത്. അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞത് 23 പോയിന്റുകളെങ്കിലും ലഭിച്ചിരിക്കണം.
എങ്കിൽ മാത്രമേ കൂടുതൽ വിലയിരുത്തുകൾക്ക് പരിഗണിക്കൂ. സാധുവായ പാസ്പോർട്ട്, റസിഡൻസി വിസ (ഇഖാമ), സൗദിയിൽ തുടർച്ചയായ 10 വർഷത്തോളമായി താമസിക്കുന്നിതിന്റെ രേഖ, വിദ്യാഭ്യാസ യോഗ്യത, മാനസിക, ശാരീരിക ആരോഗ്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്രമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ്, തൊഴിലുടമയിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ യോഗ്യരായവർക്ക് സൗദി പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha