ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു...

സങ്കടക്കാഴ്ചയായി.... ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു. എറണാകുളം, പെരുമ്പാവൂര്‍ സൗത്ത് സ്വദേശി വല്ലം ജമാഅത്തില്‍ മൂക്കട ഷെമീര്‍(50) ആണ് മരിച്ചത്.നാട്ടില്‍ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുമ്പായിരുന്നു.
പരേതനായ അദ്രു, ആബിദ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ആബിദ സമീര്‍. മക്കള്‍: മുഹമ്മദ് ശബാന്‍, മുഹമ്മദ് റിസ്വാന്‍, സൈനുല്‍ ആബിദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം നാട്ടില്‍ നടത്തും.
https://www.facebook.com/Malayalivartha