മൊബൈൽ ഫോൺ വീട്ടിൽ കാറുമായി പോയ ഭർത്താവ് തിരികെ വന്നില്ല, ഭാര്യയും മക്കളും കാനഡയിൽ കുടുങ്ങി; പിന്നാലെ മരണവാർത്ത

കാനഡയിൽ നിന്ന് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളെ കാണാനില്ലെന്നതിനെ തുടർന്ന് വൻ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കാനഡയിലെ ലിവിങ്സ്റ്റൺ നോർത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ മരിച്ച നിലയിലാണ് മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്.
ഏപ്രിൽ അഞ്ച് ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോർത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടിൽ നിന്നുമാണ് ഇയാളെ കാണാതാകുന്നത്. ഇതിന് പിന്നാലെ സംഭവം കാനഡ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തിരുന്നു. വാഹനത്തിൽ പുറത്ത് പോയ ഇയാൾ ഏറെ വൈകിട്ടും തിരിച്ചെത്താത്തിനെ തുടർന്നാണ് കുടുംബം കാണാനില്ലെന്ന പരാതി നൽകിയതെന്നാണ് വിവരം.
ആൽബർട്ട ലൈസൻസ് പ്ലേറ്റ് സിടിആർ 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടിൽ നിന്ന് പുറപ്പെട്ടത്. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും ഇദ്ദേഹത്തിന് ഒപ്പം ഉണ്ട്. മൊബൈൽ ഫോൺ വീട്ടിൽ നിന്നും ലഭിച്ചിരുന്നു. നീലീശ്വരം സ്വദേശിനി ധന്യയാണ് ഭാര്യ. കഴിഞ്ഞ 12 വർഷമായി കാനഡയിൽ ജോലി ചെയ്യുന്ന ഫിന്റോയുടെ മരണത്തിൽ നിലവിൽ സംശയങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഫിന്റോയുടെ മരണത്തിന് പിന്നിൽ നിരവധി അസ്വഭാവികയുണ്ടെന്നും മരണം കൊലപാതകമാണോ എന്ന സംശയമുണ്ടെന്നും ഫിന്റോയുടെ ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്താൻ സാധ്യതയുണ്ടെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. കാനഡയിൽ വീട് വച്ച് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ച ഫിന്റോയ്ക്ക് പെട്ടന്ന് എന്ത് സംഭവിച്ചു എന്നത് തങ്ങൾക്ക് അറിയണമെന്ന കുടുംബത്തിന്റെ ആവിശ്വം ഏറെ ഗൗരവമുള്ളതാണ്.
https://www.facebook.com/Malayalivartha