കണ്ണീര്‍ക്കാഴ്ചയായി...കുവൈത്തില്‍ നിന്ന് ബഹ്റൈനില്‍ സന്ദര്‍ശനത്തിന് പോയ മലയാളി യുവാവ് മരിച്ചു

ബഹ്റൈനില്‍ സന്ദര്‍ശനത്തിനായി് പോയ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകന്‍ ഫായിസ് (20) ആണ് ബഹ്റൈനിലെ താമസസ്ഥലത്ത് അന്തരിച്ചത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നും വാണിജ്യ ആവശ്യത്തിനായി പിതാവിനോടൊപ്പം ബഹ്റൈനിലെത്തിയതായിരുന്നു ഫായിസ്.
മനാമയിലെ താമസസ്ഥലത്ത് പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനത്തിലുള്ളത്. സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരുന്നു.
https://www.facebook.com/Malayalivartha