കണ്ണീരടക്കാനാവാതെ.... കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു...

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചു. താമരകുളത്തെ ജോസഫ് വിക്ടര്‍ (37) ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ മാസം 26ന് രാത്രിയില്‍ ഇബ്രിയില്‍ നിന്ന് സൗദിയിലേക്ക് പോകുന്ന പാതയില്‍ സഫയില്‍ എത്തുന്നതിന് മുമ്പായിരുന്നു അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിലേക്കും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയലേക്കും മാറ്റുകയായിരുന്നു. ഇബ്രി അൈപ്ലഡ് സയന്‍സില്‍ മെയിന്റനന്‍സ് സൂപ്പവൈസറായിരുന്നു.
പിതാവ്: വിക്ടര്‍ ഫ്രാന്‍സിസ്. മാതാവ്: മോളി വിക്ടര്‍. ഭാര്യ: മെറി ആഗ്‌നസ് ജോസഫ്. മക്കള്‍: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ് സഹോദരന്‍: വിക്ടര്‍ ബ്രൂണോ.നടപടികള്‍ പൂര്‍ത്തിയാക്കി മൃദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha