Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് യാത്രാ വിലക്ക്, കുവൈത്തിന്റെ നിർണായക തീരുമാനം! കാരണമിത്

16 APRIL 2025 04:28 PM IST
മലയാളി വാര്‍ത്ത

ഒരു പറ്റം പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് കുവൈറ്റ്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്കാണ് യാത്രാ വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല അറിയിച്ചു.

നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്നത് ഉറപ്പാക്കാൻ വേണ്ടിയാണ് ഈ തീരുമാനം. സഹകരണ സംഘങ്ങളുടെ കാര്യത്തിൽ നിരന്തരമായ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് നിയമങ്ങളും ചട്ടങ്ങളും അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റവാളിയുടെ ദേശീയത പരിഗണിക്കാതെ എല്ലാ നിയമലംഘനങ്ങളെയും കർശനമായി നേരിടും. ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി നൽകുന്നത് ഉറപ്പാക്കുന്നതിനും സഹകരണ മേഖലയിൽ സുതാര്യതയും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തികപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകടത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപനം നടന്നുവരികയാണെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്‍...  (14 minutes ago)

ഇന്ന് ദുഖവെള്ളി  (1 day ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 day ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (1 day ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (1 day ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (1 day ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (1 day ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 day ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (1 day ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (1 day ago)

ഗവിയില്‍ വിനോദയാത്രയ്ക്ക് പോയി വനത്തില്‍ കുടുങ്ങിയവരെ തിരികെ എത്തിച്ചു  (1 day ago)

Malayali Vartha Recommends