രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജിദ്ദയിലെത്തും

രാജ്യത്തെ 42,000ത്തോളം പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടക്കുമെന്ന് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്‌രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്.
സ്വകാര്യ ഓപറേറ്റര്‍മാരോട് തയ്യാറായി നില്‍ക്കാന്‍ ന്യൂനപക്ഷ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതടക്കമുള്ള നിരവധി ആഗോള, ഉഭയകക്ഷി വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വിവിധ ഉഭയകക്ഷി കരാറുകളില്‍ ഇരുകുട്ടരും ഒപ്പുവെക്കും. 22ന് ആണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്.
പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് കമ്പയിന്‍ഡ് ഹജ്ജ് ഗ്രൂപ് ഓപറേറ്റര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പേ വിഷയത്തില്‍ സൗദി അധികൃതരുമായി വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ച നടത്തിയെന്ന് മിസ്‌രി പറഞ്ഞു. എന്നാല്‍, തീര്‍ഥാടകരുടെ സുരക്ഷിതത്വത്തിലാണ് തങ്ങളുടെ ആശങ്കയെന്ന് സൗദി .
https://www.facebook.com/Malayalivartha