ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും....

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും. സന്ദര്‍ശനം വെട്ടിച്ചുരുക്കിയതായി വിദേശകാര്യ മന്ത്രാലയം .
നാളത്തെ മുഴുവന്‍ പരിപാടികളും റദ്ദാക്കിയതായും അധികൃതര്‍ . കശ്മീരിലെ ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും പറഞ്ഞു. പ്രധാനമന്ത്രി അല്‍പ സമയത്തിനകം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയും ചെയ്യും.
അതേസമയം, കശ്മീരിലെ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നതായും കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി നേരുന്നതായും സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. സൗദിയിലെ ഓരോരുത്തരും ഇന്ത്യക്കാരെ സ്നേഹിക്കുന്നതായും ഇന്ത്യന്‍ സുഹൃത്തുക്കളില്ലാത്ത സൗദികളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി കിരീടാവകാശിയുടെ പ്രതികരണം. പ്രതിരോധ രംഗത്തെ പങ്കാളിയായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്, സൗദി അതിര്‍ത്തി മുതല്‍ റോയല്‍ എയര്‍ഫോഴ്സിന്റെ അകമ്പടിയുണ്ടായിരുന്നു. ജിദ്ദയില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ അദ്ദേഹത്തെ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha