മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍...

മുഖ്യമന്ത്രി വിളിച്ച ഡിന്നറില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍മാര്‍. ഇന്ന് ക്ലിഫ് ഹൗസില്‍ ആയിരുന്നു മുഖ്യമന്ത്രി ഡിന്നര്‍ വിളിച്ചത്. കേരള-ബംഗാള്‍- ഗോവ ഗവര്‍ണര്‍മാരാണ് വിരുന്നില്‍ നിന്ന് പിന്മാറിയത്.
ഒരാഴ്ച മുന്‍പാണ് മുഖ്യമന്ത്രിയെ ഇവര്‍ ബുദ്ധിമുട്ട് അറിയിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞത്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കിടെ ഡിന്നര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തിയെന്നാണ് സൂചനകളുളളത്..
"
https://www.facebook.com/Malayalivartha