ഗള്‍ഫ് നാടുകളില്‍ കടുത്ത കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്
ദോഹ : ചൂട് കാറ്റും ജലക്ഷാമവും മുതല്‍ തീരനഗരങ്ങളിലെ വെളളപ്പൊക്കം വരെ ഒട്ടേറെ കടുത്ത കാലാവസ്ഥ വ്യതിയാനങ്ങള്‍ ഗള്‍ഫ് നാടുകളെ കാത്തിരിക്കുന്നതായി ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. കടുത്ത ചൂടും വരള്‍ച്ചയുമാണ് അറേബ്യന്‍ രാജ്യങ്ങളെ കാത്തിരിക്കുന്നത്. ഹരിതഗേഹ വാതകങ്ങളുണ്ടാക്കുന്ന ഇന്ധനങ്ങളുടെ അളവില്‍ ഗണ്യമായ കുറവ് വരുത്തിയില്ലെങ്കില്‍ രാജ്യം കടുത്ത ഭീഷണി നേരിടേണ്ടി വരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. അറേബ്യന്‍ നാടുകളിലെ ചൂട് ആഗോള ശരാശരിയെക്കാള്‍ അമ്പത് ശതമാനം കൂടുതലാണെന്നും ലോകബാങ്ക് സുസ്ഥിരവികസന സമിതി വൈസ് പ്രസിഡന്റ് റേച്ചല്‍ കൈറ്റ് പറഞ്ഞു. 1800 മുതലിങ്ങോട്ടുളള കാലത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് 2010ല്‍ കുവൈറ്റിലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ദുബായ്,അബുദാബി തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോല്‍ തന്നെ ചൂട് വളരെക്കൂടുതലാണെന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്ത പക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha