അബുദാബിയിലെ പൊടിപ്പ്രശ്‌നം
അബുദാബി : മാസങ്ങള്‍ക്കകം അബുദാബിയിലെ അന്തരീക്ഷ പരിശോധക കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഓഡി) അറിയിച്ചു. ഒപ്പം അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനുളള ശ്രമങ്ങള്‍ വേഗത്തിലാക്കുമെന്നും അവര്‍ അറിയിച്ചു. അന്തരീക്ഷ വായുവിന്റെ ഗുണനിലവാര പരിശോധനയ്‌ക്കായി അബുദാബിയിലും പരിസരത്തും ഇപ്പോള്‍ 20 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന പൊടിപടലങ്ങള്‍ അടക്കമുളളവയുടെ അളവ് അന്തരീക്ഷത്തില്‍ ക്രമാതീതമായി കൂടിയതായാണ് അടുത്തകാലത്തെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. വികസനമോ,നിര്‍മാണ പ്രവൃത്തികളിലുണ്ടായ വര്‍ദ്ധനയോ അല്ല ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം പ്രകൃത്യാ സംഭവിക്കുന്നതാണ് ഇത്തരം പൊടിപടലങ്ങള്‍. ഇത്തരം പൊടിപടലങ്ങള്‍ ശ്വാസ കോശം അടക്കമുളള ചെറിയ ശരീര ഭാഗങ്ങളില്‍ അകപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്. ഇത്തരം പൊടിപടലങ്ങളില്‍ നൈട്രേറ്റിന്റെയും സള്‍ഫേറ്റിന്റെയും മണ്ണിന്റെയും ഒക്കെ അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha