അബുദാബിയില്‍ പാര്‍ക്കിങ് പ്രശ്‌നം രൂക്ഷം
അബുദാബി നഗരത്തിന്റെ വിവിധ മേഖലകളില്‍ പാര്‍ക്കിങ് സ്ഥലം ലഭിക്കാതെ ജോലിസ്ഥലത്തിനും ഹോട്ടലുകള്‍ക്ക് ചുറ്റിലുമെല്ലാം മണിക്കൂറുകളോളം വട്ടംകറങ്ങേണ്ടി വരുന്നത് പതിവായി. അബുദാബി സലാം സ്ട്രീറ്റിലുള്ളവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. ലുലുവിനും സതേണ്‍ ഫൈസ് ചിക്കന്‍ഷോപ്പിനും മുന്നിലുള്ള മണ്ണുള്ള സ്ഥലത്ത് രാത്രികാലത്ത് വാഹനം നിര്‍ത്തിയിടാറുണ്ടായിരുന്നു. ഇപ്പോള്‍ ഇത് നിര്‍ത്തലാക്കി. ഇതറിയാതെ പാര്‍ക്ക്‌ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുന്നു. അബുദാബി കോണിഷില്‍ വാഹനം പാര്‍ക്കുചെയ്ത് തിരിച്ച് ഓഫീസിലേക്കും റൂമുകളിലേക്കും ടാക്‌സിയില്‍ വരുന്നവരും ഇവിടെ സാധാരണയാണ്.
8000-ല്‍ അധികം വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാവുന്ന സംവിധാനം വര്‍ഷാവസാനത്തോടെ നിലവില്‍ വരുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴും പാര്‍ക്കിങ് പരിമിതികളില്‍ ഉഴലുകയാണ് സലാം സ്ട്രീറ്റ്.
https://www.facebook.com/Malayalivartha