പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് ഏഷ്യന്‍ വംശജര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവ്
പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് ഏഷ്യന്‍ വംശജര്‍ക്ക് ദുബായ് കോടതി തടവ് ശിക്ഷ വിധിച്ചു.ജോലി വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ യുവതിയെ ദുബായിയിലെത്തിക്കുകയും തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തിനു മറിച്ചു വില്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി രണ്ട് പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്.
ഒരു പാകിസ്താന്‍ യുവാവിനും ചൈനീസ് യുവതിക്കുമാണ് കോടതി അഞ്ചു വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം രണ്ട് പേരെയും നാട് കടത്തും.
https://www.facebook.com/Malayalivartha