സന്ദര്‍ശകര്‍ക്കുള്ള വിസ കുവൈറ്റ് പരിഷ്‌കരിക്കുന്നു
ജി.സി.സി. അംഗ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കുവൈറ്റ് സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന വിസ പരിഷ്‌കരിക്കുന്നു.
കുവൈത്ത് അമീര്‍ ശൈഖ് സബ അല്‍-അഹ്മ്മദ് അല്‍-ജാബിര്‍ അല്‍-സബ വിഭാവനം ചെയ്യുന്ന രീതിയില്‍ സാമ്പത്തിക കേന്ദ്രമായി കുവൈത്ത് മാറ്റിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രസ്തുത നവീകരിച്ച സന്ദര്‍ശന വിസയ്ക്ക് രൂപം നല്‍കുന്നത്
നവീകരിച്ച സന്ദര്‍ശന വിസ രണ്ട് തരത്തിലായിരിക്കും. സാധാരണ സന്ദര്‍ശന വിസ കൂടാതെ 3 മാസത്തെ കാലാവധിയോടെയുള്ള സാധാരണ സന്ദര്‍ശന വിസയും ഒരുവര്‍ഷത്തെ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയുമാണ് അനുവദിക്കുക. ഇത്തരത്തില്‍ നവീകരിച്ച സന്ദര്‍ശന വിസ വിദേശികളുടെ തൊഴിലിന്റെ അടിസ്ഥാനത്തിലായിരിക്കും നല്‍കുക. 3 മാസത്തേക്കുള്ള വിസയുടെ കാലാവധി നീട്ടി നല്‍കില്ല. അതേസമയം ഗോള്‍ഡന്‍ സന്ദര്‍ശന വിസ ചില പ്രത്യേക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കായിരിക്കും. ഡോക്ടര്‍, കണ്‍സള്‍ട്ടന്റ്, അന്താരാഷ്ട്ര ഏജന്റുമാര്‍ തുടങ്ങിയ ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്നവരായിരിക്കും ഈ വിഭാഗത്തില്‍
നവീകരിച്ച സന്ദര്‍ശന വിസ അതാത് ജി.സി.സി. അംഗ രാജ്യങ്ങളില്‍ വിദേശികള്‍ക്ക് തങ്ങളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും. ജി.സി.സി. അംഗ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക- സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അമീറിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ചാണെന്ന് വിസ പരിഷ്‌കരിക്കുത്.
https://www.facebook.com/Malayalivartha