യു.എ.ഇ.യില്‍ വിസ ക്യാന്‍സല്‍ ചെയ്യുന്നതിന് എമിറേറ്റ്‌സ് ഐ.ഡി. നിര്‍ബന്ധമാക്കുന്നു
ജോലി മതിയാക്കി സ്ഥിരമായി മാതൃരാജ്യത്തേക്ക് മടങ്ങുക, നിലവിലെ ജോലി മാറുന്നതിന് വിസ റദ്ദാക്കുക, വിസ പുതുക്കുക എന്നീ സമയങ്ങളില്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ കൂടെ എമിറേറ്റ്സ് ഐ.ഡി നിര്‍ബന്ധമായി എമിഗ്രേഷന്‍ വിഭാഗത്തില്‍ സമര്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന കാര്‍ഡുകള്‍ എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിക്ക് താമസ-കുടിയേറ്റ വകുപ്പ് കൈമാറും. അതേസമയം, ഐ.ഡി നഷ്ടപ്പെട്ട ശേഷം പകരം ഐ.ഡി എടുക്കാത്തവര്‍ ഇതുസംബന്ധിച്ച് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി ഓഫിസില്‍ നിന്നുള്ള കത്ത് നല്‍കേണ്ടിവരും.
പുതിയ വ്യവസ്ഥ കുട്ടികള്‍ക്കും ബാധകമാണ്. വിസ പുതുക്കുന്നവര്‍ക്ക് നടപടികള്‍ക്ക് ശേഷം ഐ.ഡി തിരിച്ചുനല്‍കും. ഇതിന്‍െറ കാലാവധിയനുസരിച്ച് ഐ.ഡി അതോറിറ്റിയില്‍നിന്ന് പുതുക്കാം.
വിസ റദ്ദാക്കി രാജ്യം വിട്ടാലും ഒരു വ്യക്തിയുടെ പേരില്‍ അനുവദിച്ച എമിറേറ്റ്സ് ഐ.ഡിയിലെ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നിലനില്‍ക്കും. ബന്ധപ്പെട്ട വ്യക്തി എത്ര വര്‍ഷം കഴിഞ്ഞ് തിരിച്ചുവന്നാലും ഇതേ നമ്പറിലാണ് എമിറേറ്റ്സ് ഐ.ഡി നല്‍കുക. ഓരോരുത്തരുടെയും ജനന തിയതി ഉള്‍പ്പെടുന്നതാണ് ഈ തിരിച്ചറിയല്‍ നമ്പര്‍
https://www.facebook.com/Malayalivartha