മലയാളി വാര്‍ത്ത.
More Stories...
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!
യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!
പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!
ഇതെല്ലാം ഇനി നിർബന്ധം, വിസിറ്റ് വിസ നിയമങ്ങളിൽ കടുംപിടുത്തം തുടർന്ന് യുഎഇ, വിസ അപേക്ഷകളെല്ലാം കൂട്ടത്തോടെ തള്ളിയതോടെ എയർപ്പോർട്ടിൽ കുടുങ്ങി സ്ത്രീകളടക്കമുള്ളവർ, വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ച് ട്രാവൽ ഏജൻസികൾ...!!!
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിവിധ പദ്ധതികളില്‍ യു.എ.ഇ പതിനായിരം കോടിരൂപ നിക്ഷേപിക്കും. ഇന്ത്യയില്‍ യു.എ.ഇയുടെ തന്ത്രപ്രധാന കരുതല്‍ എണ്ണ ശേഖരണ കേന്ദ്രവും സ്ഥാപിക്കും. ഗതാഗതം, ഊര്‍ജം, വാര്‍ത്താവിനിമയം, മുബൈ - ഡല്‍ഹി വ്യവസായ ഇടനാഴി തുടങ്ങിയ മേഖലകളിലാകും നിക്ഷേപം. അബുദാബി എമിറേറ്റ് പാലസില്‍ നടന്ന ഇന്ത്യ-യു.എ.ഇ. ഉച്ചകോടിയിലാണ് തീരുമാനം.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. ആനന്ദ്ശര്‍മയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അധ്യക്ഷന്‍ ശൈഖ് ഹാമദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി.
പതിനായിരം കോടിരൂപയുടെ നിക്ഷേപത്തിലൂടെ ഇന്ത്യ- യു.എ.ഇ. വാണിജ്യബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ആനന്ദ്ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകള്‍ സംയുക്തമായി മൂന്നാമതൊരു രാജ്യത്തില്‍ പദ്ധതികള്‍ തുടങ്ങുന്നതിനും ധാരണയായി.
നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യു.എ.ഇ ഉന്നതതല ടാസ്ക് ഫോഴ്സിന്‍െറ പ്രഥമ യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. ഇന്ത്യയിലെ യു.എ.ഇയുടെ മുന്‍കാല നിക്ഷേപങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ടാസ്ക് ഫോഴ്സ് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാന്‍ തീരുമാനമായി. ഇതിന് പുറമേ അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, ഉല്‍പാദനം-സാങ്കേതികവിദ്യ, വ്യാപാര നിക്ഷേപം, വിവര-വാര്‍ത്താവിനിമയ സാങ്കേതികത, വ്യോമയാനം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ വിലയിരുത്തി ടാസ്ക് ഫോഴ്സിന് റിപ്പോര്‍ട്ട് നല്‍കാനും സമിതികള്‍ രൂപവത്കരിക്കും.