ജിദ്ദയിലെ അബായ കടകളില്‍ അറബ് സ്‌ത്രീകളെ നിര്‍ബന്ധമാക്കി
അടുത്ത ശഅബാന്‍ മുതല്‍ അബായ കടകളില്‍ സ്ത്രീകളെ നിര്‍ബന്ധമായും ജോലിക്ക് നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അബായ കടകളില്‍ തൊഴില്‍ മന്ത്രാലയ തീരുമാനം കടയുടമകളെ ഓര്‍മപ്പെടുത്താനും ജോലിക്കാരുടെ എണ്ണമെടുക്കാനും മന്ത്രാലയ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിവരികയാണ്. കടയുടെ കവാടത്തില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കുന്നുണ്ട്.
സ്വദേശി സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരമുണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളില്‍ സ്ത്രീകളെ നിയമിക്കാനായിരുന്നു തീരുമാനം. ഇത് വിജയകരമായിരുന്നു. രണ്ടാംഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ അബായ കടകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത്. കച്ചവട സ്ഥാപന ഉടമകള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്. സ്ത്രീകള്‍ക്ക് ഈ രംഗത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്.
അബായ കടകളില്‍ ശഅബാന്‍ മുതല്‍ സ്ത്രീകളെ നിര്‍ബന്ധമായും ജോലിക്ക് നിയമിക്കണമെന്ന് തീരുമാനം നീട്ടാന്‍ ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സിന്റെ ടെക്സ്റ്റൈല്‍സ് ആന്‍ഡ് റെഡിമെയ്ഡ് വസ്ത്ര സമിതി തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ശഅബാന് പകരം ദുല്‍ഖഅദ് മാസം തീരുമാനം നടപ്പിലാക്കണമെന്നാണ് സമിതിയുടെ ആവശ്യം. സ്കൂള്‍ അവധിയും റമദാനുമായതിനാല്‍ അധിക കുടുംബാംഗങ്ങളും സ്ത്രീകളും യാത്രയിലായിരിക്കുമെന്നതിനാലാണ് ഇത്തരമൊരു ആവശ്യമുയര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha