തലവെട്ടാന്‍ ആളെ കിട്ടാനില്ല: സൗദിയില്‍ തലവെട്ടികൊല്ലുന്നത് നിര്‍ത്തലാക്കുന്നു
തലവെട്ടാന്‍ ആളെകിട്ടാതായതോടെ സൗദിയില്‍ ശിക്ഷാ രീതിയില്‍ മാറ്റംവരാന്‍ പോകുന്നു. തലവെട്ടുന്നതിനുപകരം വെടിവെച്ചു കൊല്ലുന്ന കാര്യമാണ് സൗദി ഭരണകൂടം ചിന്തിക്കുന്നത്. എഴുതപ്പെട്ട നിയമമില്ലാത്തതിനാല്‍ ഖുര്‍ആന്‍ അനുശാസിക്കുന്ന പ്രകാരമാണ് ഇവിടെ ശിക്ഷ നടപ്പാക്കുന്നത്. ലോകത്ത് തലവെട്ടി വധശിക്ഷ നടപ്പാക്കുന്ന ഏക രാജ്യമാണ് സൗദി അറേബ്യ. കൊലപാതകം, ബലാല്‍സംഗം, മയക്കുമരുന്നു കടത്ത്, സായുധ കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്‍കുന്നത്. ഈ വര്‍ഷം മാത്രം സൗദിയില്‍ പതിനെട്ടുപേരുടെ തലവെട്ടി.
https://www.facebook.com/Malayalivartha