സൗദിയില്‍ തലവെട്ടല്‍ നിര്‍ത്തി: വധശിക്ഷയ്‌ക്കു വിധിച്ച ഏഴുപേരെ വെടിവെച്ചു കൊന്നു
സൗദിയില്‍ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി. ജ്വല്ലറിയില്‍ കൊള്ള നടത്തിയ ഏഴുപേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഘം ചേര്‍ന്ന് ക്രിമിനല്‍ ഗ്രൂപ്പുണ്ടാക്കി ആയുധങ്ങളുമായി ജ്വല്ലറികളില്‍ കടന്ന് കൊള്ള നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. 2009 ലാണ് ഇവരെ വധശിക്ഷയ്‌ക്ക് വിധിച്ചത്. സര്‍ഹാന്‍ അല്‍ മഷൈഖ്, സയീദ് അല്‍ സഹാഹ്‌റി, നാസര്‍ അല്‍ ഖത്താനി, സയീദ് അല്‍ സഹ്‌റാനി, അബ്‌ദുള്‍ അസീസ് അല്‍ ആംമ്‌റി, അലി അല്‍ ഖത്താനി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. അതേസമയം ഇവര്‍ക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നും നീതുപൂര്‍വമായ വിചാരണയല്ല നടന്നതെന്നും ആരോപണമുണ്ടായിരുന്നു. ശിക്ഷ നടപ്പാക്കരുതെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്‌ധരും നിരവധി മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവഗണിച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഇതുവരെ തലവെട്ടിയായിരുന്നു സൗദിയില്‍ വധശിക്ഷ നടപ്പാക്കിയിരുന്നത്. എന്നാല്‍ തലവെട്ടാന്‍ ആളെ കിട്ടാതായതോടെ വെടിവെച്ചു കൊല്ലാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha