പൊതുമാപ്പ് അവസാനിച്ചിട്ടും ഷാര്‍ജയില്‍ പിടിയിലായത് 159 വനിതകള്‍
പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം ഷാര്‍ജയില്‍ പിടിയിലായത് 159 വനിതകള്‍ . ഫെബ്രുവരി നാലിന് പൊതുമാപ്പ് അവസാനിച്ച ശേഷം 40 ദിവസത്തിനിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും പരിശോധനയുണ്ട്. എങ്കിലും വന്‍ തോതില്‍ അനധികൃത താമസക്കാര്‍ കേന്ദ്രീകരിച്ച ഷാര്‍ജ ഉള്‍പ്പെടെ ചില മേഖലകളില്‍ ശക്തമായ പരിശോധനയുണ്ട്.
ഇത്തരം 48 പരിശോധനകളാണ് ഷാര്‍ജയില്‍ നടന്നത്. പ്രധാനമായും വ്യാജ സീഡി വില്‍പന, മൊബൈല്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍,യാചന, വാഹനങ്ങള്‍ കഴുകല്‍ തുടങ്ങിയ ജോലികളാണ് അനധികൃത താമസക്കാര്‍ ചെയ്യുന്നത്. അതിനാല്‍ ഇത്തരം വ്യക്തികളെ പ്രത്യേകം രഹസ്യമായി നിരീക്ഷിച്ച് അറസ്റ്റ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha