സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു
സൗദിയില്‍ തൊഴില്‍നിയമത്തിലെ തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന ഫ്രീ വിസ സംവിധാനം ഇല്ലാതാക്കിക്കൊണ്ടുള്ള സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തില്‍ ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും.
തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha