സൗദിയില്‍ സ്വദേശീവല്‍ക്കരണം: പ്രവാസികള്‍ പ്രതിസന്ധിയില്‍
സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ലക്ഷകണക്കിന് മലയാളികളുടെ ജോലി നഷ്ടമാകും. ഇന്നുമുതലാണ് സൗദിയിലെ സ്വദേശി വല്‍ക്കരണ നിയമമായ നിതാഖത് പ്രാബല്യത്തില്‍ വരുന്നത്.
തൊഴില്‍ മേഖലയെ തരംതിരിച്ച് സ്വദേശീവല്‍ക്കരണം നടപ്പാക്കാന്‍ 2011 മുതലാണ് ആരംഭിച്ചത്. വന്‍കിട സഥാപനങ്ങളില്‍ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്നാണ് ഈ നിയമം ആവശ്യപ്പെടുന്നത്. ഇത് പാലിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ജനസംഖ്യയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ വിദേശികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്.
യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ളത് സൗദിയിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറിയപങ്കും.
സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടി സ്വദേശത്തേക്ക് അയക്കാനുള്ള മിന്നല്‍ പരിശോധനകളും തുടങ്ങിയിട്ടുണ്ട്. പലരും ഒളിവില്‍ പോയിരിക്കുകയാണ്.
https://www.facebook.com/Malayalivartha