രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത് മലയാളി യുവതി മുങ്ങി
മലയാളി യുവതി ദോഹയിലെ വ്യാപാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശിയായ 35കാരിയാണ് ദുബൈയിലെ ട്രേഡിങ് കമ്പനിയുടെ മറവില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് മുങ്ങിയത്.
ദുബൈയില്‍ നിന്ന് ബിസിനസ് വിസിറ്റ് വിസയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഖത്തറിലെത്തിയ യുവതി ദോഹയിലെ പ്രമുഖ വ്യാപാരികളെയും നാട്ടുകാരെയുമാണ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി സമര്‍ഥമായി കെണിയില്‍ വീഴ്ത്തിയത്. ദുബൈയിലെ ഡ്രേിങ് കമ്പനിയുടെ പേരില്‍ നടത്തുന്ന ഓണ്‍ലൈന്‍ കറന്‍സി, സ്വര്‍ണ വ്യാപാരത്തില്‍ പണം നിക്ഷേപിച്ചാല്‍ ഓരോമാസവും ഉയര്‍ന്ന തുക ലാഭം കിട്ടുമെന്ന് വിശാസിപ്പിച്ച് ദോഹയിലുള്ള പലരില്‍ നിന്നായി ഇവര്‍ കോടികള്‍ പിരിച്ചെടുക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ലാഭം ആദ്യത്തെ മൂന്നുമാസങ്ങളില്‍ മുടങ്ങാതെ ലഭിച്ചതോടെ കൂടുതല്‍ പേര്‍ പണം നിക്ഷേപിക്കാന്‍ തയാറായി.
നവംബര്‍ വരെ നിക്ഷേപകര്‍ക്ക് ദുബൈയിലെ ട്രേഡിംഗ് കമ്പനിയില്‍നിന്ന് കൃത്യമായി ലാഭവിഹിതം ലഭിച്ചിട്ടുണ്ട്. പിന്നീട് ഇടപാടുകള്‍ അവതാളത്തിലായി. വ്യാപാരം നഷ്ടത്തിലാണെന്നായിരുന്നു യുവതിയുടെ വിശദീകരണം. സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് കോഴിക്കോട് സ്വദേശിയായ വ്യാപാരി സ്വന്തം സ്ഥാപനത്തിന്‍െറ പേരില്‍ വിസ അനുവദിച്ചെങ്കിലും ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ ജനുവരി 28ന് യുവതി തന്ത്രപൂര്‍വ്വം നാട്ടിലേക്ക് കടന്നു. ഒരു മാസമായിട്ടും യുവതിയെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെയാണ് തട്ടിപ്പിനിരയായവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha