സൗദി സ്വദേശീ വല്‍ക്കരണം: മന്ത്രിതല സമിതിയുടെ യാത്ര വൈകും
സ്വദേശീവല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ സൗദി സന്ദര്‍ശനം വൈകും. സൗദിയിലെ മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥലത്തില്ലാത്തതാണ് കാരണം. സ്വദേശീ വല്‍ക്കരണത്തിന്റെ പേരില്‍ സൗദിയിലുള്ള പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മന്ത്രിതല സമിതിയുടെ യാത്ര. തിങ്കളാഴ്‌ചയായിരുന്നു പ്രവാസികാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഒരുക്കങ്ങളും സൗദിയിലെ ഇന്ത്യന്‍ എംബസി ആരംഭിച്ചതായി വയലാര്‍ രവി പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും മന്ത്രിതല സംഘത്തില്‍ ഉണ്ടാകും.പൊതുമാപ്പ് പ്രഖ്യാപിക്കുക, സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നത് നീട്ടുക,വിസ തടഞ്ഞുവെക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
https://www.facebook.com/Malayalivartha