സ്വദേശീ വല്‍ക്കരണത്തെ തുടര്‍ന്നുള്ള പരിശോധന റിയാദില്‍ നിര്‍ത്തിവെച്ചു
റിയാദില്‍ സ്വദേശീ വല്‍ക്കരണത്തെ തുടര്‍ന്നുള്ള പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഗവര്‍ണ്ണര്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ജൂണ്‍ ഏഴുവരെ നിര്‍ത്തിവെക്കാനാണ് ഉത്തരവ്. പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതതു സ്ഥലങ്ങളിലെ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. 2011 നവംബറിലാണ് നിതാഖത് നിയമം സൗദി സര്‍ക്കാര്‍ ആരംഭിച്ചത്. സ്വദേശീ വല്‍ക്കരണം കര്‍ശനമാക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ നിയമം. ഇതു പ്രകാരം വന്‍കിട കമ്പനികളിലെ പത്തിലൊന്ന് ജീവനക്കാര്‍ സ്വദേശികള്‍ ആയിരിക്കണം. നിയമം നടപ്പാക്കാന്‍ തുടങ്ങിയതോടെ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളുടെ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha