മുഷറഫിന്റെ നാമനിര്‍ദേശ പത്രിക തള്ളി
പാക്കിസ്ഥാന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പര്‍വേസ് മുഷറഫിന്റെ പത്രിക തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നിരവധി കേസുകള്‍ മുഷറഫിനെതിരെ നിലനില്‍ക്കുന്നതിനാലാണ് പത്രിക തള്ളിയത്. കസൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. ഇവിടെ കൂടാതെ കറാച്ചി, ഇസ്ലാമാബാദ്,എന്നിവ ഉള്‍പ്പെടെ നാലു മണ്ഡലങ്ങളിലും മുഷറഫ് പത്രിക സമര്‍പ്പിച്ചിരുന്നു. ഭരണഘടനയിലെ 62,63 ചട്ടപ്രകാരം മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് കാട്ടി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരു പ്രാദേശിക അഭിഭാഷകന്‍ ചോദ്യം ചെയ്‌തിരുന്നു. ഈ തര്‍ക്കത്തിനൊടുവിലാണ് പത്രിക തള്ളിയത്. അഭിഭാഷകന്‍ ഉയര്‍ത്തിയ നിയമപ്രശ്‌നങ്ങള്‍ അംഗീകരിച്ച തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മൊഹമ്മദ് സലീം നാമനിര്‍ദേശ പത്രിക തള്ളിയതായി വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha