എംബസികള്‍ക്ക് ഏപ്രില്‍ പത്തിനുശേഷം സുരക്ഷ നല്‍കാന്‍ കഴിയില്ല: യുദ്ധ സാധ്യതക്ക് ആക്കംകൂട്ടി ഉത്തരകൊറിയ
യുദ്ധത്തിനുള്ള സാധ്യത ഊട്ടിയുറപ്പിച്ച് ഉത്തര കൊറിയ വിദേശ എംബസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ പത്തിനുശേഷം നയതന്ത്ര പ്രതിനിധികളുടെ സുരക്ഷാ കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങളെ ഉത്തര കൊറിയ അറിയിച്ചു. ആണവ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയില്ലെന്നാണ് ഉത്തരകൊറിയ അയച്ച കത്തില്‍ പറയുന്നത്.
അതേസമയം കിഴക്കന്‍ തീരത്ത് രണ്ട് മിസൈലുകള്‍ ഉത്തര കൊറിയ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലും ജപ്പാനിലുമുള്ള യു.എസ് സൈനിക താവളങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സൂചന.
യു.എന്‍ നിയന്ത്രണങ്ങള്‍ ഉത്തര കൊറിയ ലംഘിക്കുകയാണെന്നും ഈ നിലപാടുകള്‍ തിരുത്തണമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. നയതന്ത്ര സംവിധാനങ്ങളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഉത്തരകൊറിയയെ ഓര്‍മ്മിപ്പിക്കുമെന്നാണ് ഉത്തര കൊറിയയുടെ കത്തിനോട് ബ്രിട്ടന്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha