ദമ്പതികള്‍ മറന്നു, 16 മണിക്കൂര്‍ തൊട്ടിലില്‍ കിടന്ന കുഞ്ഞ് മരിച്ചു
അച്ഛനും അമ്മയും തിരിഞ്ഞു നോക്കിയില്ല. 16 മണിക്കൂര്‍ തൊട്ടിലില്‍ കിടന്ന പിഞ്ചു കുഞ്ഞു മരിച്ചു.ഒന്‍പതുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് അമ്മയുടെയും അച്ഛന്റെയും അശ്രദ്ധ കൊണ്ട് മരിച്ചത്. കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചത്. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം ദമ്പതികള്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും മദ്യലഹരിയില്‍ കുഞ്ഞിന്റെ കാര്യം മറക്കുകയുമായിരുന്നു.
സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ അറസ്റ്റുചെയ്തു. ഇരുപത്തിയൊന്നു വയസുകാരായ ആദം അലക്സാണ്ടര്‍, ജാസ്മിന് അലക്സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. തൊട്ടിലില്‍ കിടത്തി മണിക്കൂറുകളോളം കഴിഞ്ഞിട്ടും കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്നതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കുഞ്ഞിന് ഏതാനും ആഴ്ചകളായി ശ്വാസതടസം അനുഭവപ്പെട്ട് വന്നിരുന്നതായി അറസ്റ്റിലായ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍, ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കുഞ്ഞിനെ ഏഴുമാസമായിട്ടും ഡോക്ടറെ കാണിക്കുകയോ ആവശ്യമായ ചികിത്സ നല്‍കുകയോ ചെയ്തിരുന്നില്ലെന്നും അസുഖം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും വേണ്ടരീതിയില്‍ കുഞ്ഞിനെ പരിചരിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha