സാമ്പത്തിക നൊബേല്‍ ഴാങ് ടിറോളിന്
സാമ്പത്തിക നൊബേല്‍ പുരസ്കാരം ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഴാങ് ടിറോളിന്. വിപണിയിലെ സാമ്പത്തിക നിയന്ത്രണത്തെ കുറിച്ചുള്ള പഠനങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്. ഫ്രാന്‍സിലെ ടുളോസ് സര്‍വകലാശാലയുടെ ഡയറക്ടറാണ് അദ്ദേഹം. ഇന്ന് ലോകത്ത് ഏറ്റവുമധികം സ്വധീനം ചെലുത്തുന്ന സാമ്പത്തിക ശസ്ത്രജ്ഞനാണ് ടിറോളെന്ന് ദി റോയല്‍ സ്വീഡിഷ് അക്കാഡമി പ്രകീര്‍ത്തിച്ചു.
ധനം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ തിയറി ഗെയിം തിയറി( 1991), കോമ്പറ്റീഷന് ഇന്‍ ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങി 10 ലധികം പുസ്തകങ്ങള്‍ രചിച്ചുട്ടുണ്ട്. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് 200 ലധികം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha