യുഎന്‍ വനിതാ സമാധാനപാലക പുരസ്ക്കാരം ഇന്ത്യക്കാരിക്ക്
ഈ വര്‍ഷത്തെ യുഎന്‍ അന്താരാഷ്ട്ര വനിതാ സമാധാന പാലക പുരസ്ക്കാരം ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക്. അഫ്ഗാനില്‍ യുഎന്‍ സന്നദ്ധ സംഘത്തില്‍ അംഗമായ ശക്തി ദേവിക്കാണ് പുരസ്ക്കാരം ലഭിച്ചത്. ജമ്മു കാശ്മീര്‍ പോലീസ് ഇന്‍സ്പെക്റ്ററാണ് ശക്തി.
ലൈംഗിക അതിക്രമങ്ങള്‍ക്കു ഇരകളായവര്‍ക്കു വേണ്ടിയായിരുന്നു അഫ്ഗാനില്‍ ശക്തി ദേവി പ്രവര്‍ത്തിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായ പോരാട്ടമാണ് അവര്‍ നടത്തിയത്. നിലവില്‍ ഇന്ത്യയില്‍ നിന്ന് 170,000 പേര് യുഎന്‍ സമാധാന സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha