ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരന് നീല്മുഖര്ജിയ്ക്ക് മാന്‍ ബുക്കര്‍ സമ്മാനത്തിന് സാധ്യത
2014-ലെ മാന്‍ബുക്കര്‍ സമ്മാനത്തിന് കൊല്‍ക്കത്തയില്‍ നിന്നുളള നീല്‍ മുഖര്‍ജിയ്ക്കാണ് സാധ്യത. 46 വര്‍ഷമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് നല്കപ്പെട്ടുവരുന്നതാണ് മാന്‍ ബുക്കര്‍ സമ്മാനം.എന്നാല്‍ ഇക്കൊല്ലം മുതലാണ് ഏതു രാജ്യക്കരേന്റേയും ഇംഗ്ലീഷ് കൃതികള്‍ പരിഗണിക്കാമെന്ന് തീരുമാനിച്ചത്. കൊല്‍ക്കത്തയില്‍ ജനിച്ച മുഖര്‍ജി ഓക്സഫോര്ഡിലും കേംബ്രിഡ്ജിലുമായാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. മുഖര്‍ജിയുടെ \'ദ ലൈവ്സ് ഓഫ് ഒതേഴ്സ്\' എന്ന ഏറ്റവും പുതിയ നോവലാണ് സമ്മാനത്തിന് പരിഗണിക്കുന്നത്. നീല്‍ മുഖര്‍ജിയുടെ കൃതിയ്ക്ക് കടുത്ത മല്‍സരം നല്‍കുന്നത് ജോഷ്വാഫെറിസ് കാരന് ജോയ് ഫൗളര്‍ എന്നീ രണ്ടു അമേരിക്കന്‍ എഴുത്തുകാരുടെ കൃതികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha