ശല്യക്കാരെന്ന് ആരോപിച്ച് 38 രോഗികളെ കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍
ഇറ്റലിയിലെ ലുവാഗോ ആശുപത്രിയില്‍ ശല്യക്കാരെന്ന് ആരോപിച്ച് 38 രോഗികളെ കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍. ഡാനിയെല പൊഗ്ഗിയാലി എന്ന നഴ്സാണ് കൊലനടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. ഇവര്‍ കൊലനടത്തിയ റോസ ക്ലാഡെറോനി എന്ന രോഗിയുടെ മരണ കാരണം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക രഹസ്യം പുറത്തറിഞ്ഞത്. റോസ എന്ന 78കാരിയെ ഡാനിയെല പൊട്ടാസ്യം കുത്തിവച്ച് കൊല്ലുകയായിരുന്നു.
റോസ ക്ലാഡെറോനി എന്ന രോഗിക്ക് മരണത്തിന് കാരണമായ അസുഖങ്ങളൊന്നും ഇല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഈ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഡാനിയെല പരിചരിച്ചിരുന്ന മറ്റ് 37 രോഗികള്‍ കൂടി മരണമടഞ്ഞതെങ്ങനെയെന്ന് അന്വേഷണം വന്നത്. ആശുപത്രിയില്‍ ശല്യമുണ്ടാക്കി എന്നാരോപിച്ചാണ് ഡാനിയെല രോഗികളെ കൊലപ്പെടുത്തിയത്. രോഗികളെ കാണാന്‍ എത്തുന്ന ബന്ധുക്കളെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഡാനിയെല ആ രോഗികളെ കൊല്ലുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha