കൊലപാതകം : ഇന്ത്യന്‍ യുവാവിന് യുഎസ് കോടതി വധശിക്ഷ വിധിച്ചു
ഇന്ത്യക്കാരായ വൃദ്ധയെയും കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിന് യുഎസ് കോടതി നവധശിക്ഷ വിധിച്ചു. രഘുനന്ദന് യാണ്ടമുറി (27) എന്ന യുവാവിനെയാണ് ചൊവ്വാഴ്ച കോടതി ശിക്ഷിച്ചത്. ഇയാളുടെ ശിക്ഷ വൈകാതെ നടപ്പാക്കും. 2012ല്‍ ഇയാളെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
സത്യരതി വീണ (61) ഇവരുടെ പത്തു മാസം പ്രായമുള്ള കൊച്ചുമകള്‍ സാന്വീ വീണ എന്നിവരെയാണ് രഘുനന്ദന് കൊലപ്പെടുത്തിയത്. പണത്തിനായി വൃദ്ധയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഘുനന്ദന് ഇരുവരെയും കൊപ്പെടുത്തിയെന്നാണ് പ്രോസി്യൂഷന് ചൂണ്ടിക്കാട്ടിയത്. സത്യരതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കുട്ടിയെ വായ്മൂടിക്കെട്ടി സ്യൂട്ടകെയ്സില് അടയ്ക്കുകയായിരുന്നു.
ചൂതാട്ടത്തെ തുടര്‍ന്നുണ്ടായ കടബാധ്യത വീട്ടുന്നതിനാണ് ഇയാള്‍ തട്ടിക്കൊണ്ടുശ്രമം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കളില്‍ നിനനും 50,000 ഡോളര്‍ വിലപേശി നേടുകയായിരുന്നു ലക്ഷ്യം. കുട്ടിയുടെ മാതാപിതാക്കളായ വെങ്കട കോണ്ട ശിവ വീണ, ചെഞ്ചു ലത പുനുരു എന്നിവര്‍ 2007ലാണ് യു.എസില്‍ എത്തിയത്. ഇരുവരും സോഫ്ട്വേര്‍ എന്‍ജിനീയര്‍മാരാണ്. 2012ല്‍ പെന്‍സില്‍വാനിയയിലേക്ക് തമാസം മാറിയ ഇവരുടെ കുട്ടിയെ നോക്കാനാണ് വെങ്കടയുടെ അമ്മ സത്യരതി യു.എസില്‍ വന്നത്. ഇവരുടെ കുടുംബ സുഹൃത്താണ് കൊല നടത്തിയ രഘുനന്ദന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha