മലാലയുടെ ഹീറോ ഇന്ത്യക്കാരിയായ അനോയര ഖാത്തൂന്
നോബല്‍ സമ്മാനം നേടിയതിന് മലാലയെ ലോകം അഭിനന്ദിച്ചുകൊണ്ടിരിക്കുമ്പോള്, മലാല അഭിനന്ദിക്കുന്നത് ഇന്ത്യക്കാരിയെ. മലാലാ ഫണ്ട്-ന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പശ്ചിമബംഗാളിലെ അനോയര ഖാത്തൂന്-നെയാണ് മലാല പ്രകീര്‍ത്തിക്കുന്നത്. 18-കാരിയായ അനോയര സര്‍ക്കാരിതര സംഘടനകളുടേയും മറ്റു കുട്ടികളുടേയും ഒരു വലിയ കൂട്ടായ്മയിലൂടെ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതും, ശിശുവിവാഹം തടയുന്നതും വിജയിച്ചതില്‍ അവളുടെ അസാമാന്യധൈര്യവും നേതൃത്വപാടവുമാണ് തെളിയുന്നതെന്ന് മലാല പറയുന്നു. കടത്തികൊണ്ടുപോയ 180-ഓളം കുട്ടികളെ കുടുംബവുമായി അനോയര തിരികേ ചേര്‍ത്തതും, 35 ശൈശവവിവാഹങ്ങള്‍ തടഞ്ഞതും, 85 കുട്ടികളെ ബാലവേലയില്‍ നിന്നു മോചിപ്പിച്ചതും പഠനം പാതിവഴിയില്‍ നിര്‍ത്തിയ 200-വിദ്യാര്‍ത്ഥികളെ വീണ്ടും സ്കൂളിലെത്തിച്ചതുമെല്ലാം മലാല പോസ്റ്റില്‍ അനുസ്മരിക്കുന്നു. മലാലയുടെ പോസ്റ്റിനെ കുറിച്ചറിഞ്ഞ അനോയര കിട്ടാവുന്ന എല്ലാ പ്രാദേശികപത്രങ്ങളും ശേഖരിച്ച് മലാലയുടെ അവാര്‍ഡുവാര്‍ത്ത വായിച്ച വിവരവും പറയുകയുണ്ടായി. മലാലയെ നേരിട്ട് താന്‍ കണ്ടിട്ടില്ലെങ്കിലും അവരുടെ പിതാവ് സിയാവുദ്ദീന് യൂസഫ്സായ്യെ 2012-ല്‍ ബ്രസ്സല്‍സ്സില്‍ വച്ച് കണ്ടിരുന്നുവെന്നും അനോയര പറഞ്ഞു. ഇന്‍ര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിനായി നാമനിര്‍ദ്ദേശം ലഭിച്ചപ്പോഴായിരുന്നു അനോയരയുടെ അന്നത്തെ ബല്‍ജിയം യാത്ര. \'സേവ് ദ ചില്‍ഡ്രന്‍\' എന്ന അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് അനോയര ഖാത്തൂന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha