നൈജീരിയയില്‍ ഭീകരര്‍ തട്ടികൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കും
നൈജീരിയയില്‍ ആറുമാസംമുമ്പ് ബോക്കോ ഹറം ഭീകരര്‍ തട്ടികൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കും. 11നും 18നും മധ്യേ പ്രായമുള്ള 276 പെണ്‍കുട്ടികളെയാണ് വിദൂരഗ്രാമമായ ചിബോക്കില്‍നിന്നും ഏപ്രിലില്‍ ഭീകരര്‍ തട്ടികൊണ്ട് പോയത്. സംഭവത്തില്‍ അന്താരാഷ്ട സമൂഹം ഇടപെട്ടങ്കിലും പെണ്‍കുട്ടികളുടെ മോചനം നീണ്ടുപോവുകയായിരുന്നു. മോചനം സംബന്ധിച്ച് ധാരണയായതായി സര്‍ക്കാര്‍ വക്താവ് മൈക്ക് ഓമേറിയാണ് വ്യക്തമാക്കിയത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ഭീകരര്‍ തീരുമാനിച്ചത്. ഭീകരര്ക്കതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കാന്‍ സൈന്യവും കരാറിലെത്തി. കസ്റ്റഡിയിലുള്ള എല്ലാ പെണ്‍കുട്ടികളും സുരക്ഷിതരാണന്ന് ഭീകരര്‍ അറിയിച്ചു. പെണ്‍കുട്ടികളെ വിട്ട് കൊടുക്കുന്നതിന് പകരമായി സൈന്യം തടവിലാക്കിയ തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ബോക്കേ ഹറം ആവശ്യപെട്ടിട്ടുണ്ട്.
തട്ടികൊണ്ട്പോയ പെണ്‍കുട്ടികളില്‍ പലരെയും അതിര്ത്തികടത്തിയതായും മറ്റുചിലരെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha