എബോളയ്ക്ക് മരുന്ന് മൂന്നുമാസത്തിനുള്ളില്‍ തയ്യാറാകുമെന്ന് ലോകാരോഗ്യസംഘടന
2015 ജനുവരിയാകുമ്പോഴേക്കും എബോളയ്ക്ക് മരുന്നുകളും പ്രതിരോധ കുത്തിവയ്പും തയ്യാറാകുമെന്ന് ലോകാരോഗ്യസംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജനീവയില്‍ അറിയിച്ചു. എബോള രോഗബാധ ഭേദമായ രോഗികളിലെ രക്തത്തില്‍ എബോളയെ ചെറുക്കാനുള്ള പ്രതിദ്രവ്യം ഉണ്ടായിരിക്കും. അവരുടെ രക്തത്തില്‍ നിന്നും ചുവന്ന രക്താണുക്കളെ മാറ്റിയാണ് എബോളയ്ക്കുള്ള സീറം ഉണ്ടാക്കുന്നത്. ഇതില്‍ സുപ്രധാനമായ പ്രതിദ്രവ്യം ഉണ്ടായിരിക്കും. ഇതിനെ മറ്റു രോഗികളില്‍ മരുന്നായി ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha