എബോള ബാധിച്ച യാത്രക്കാരെ സ്വീകരിക്കാന്‍ 5 യു.എസ്.വിമാനത്താവളങ്ങള്‍ സജ്ജമാക്കി
യു.എസില്‍ എബോള വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധ ഉണ്ടായിട്ടുളള രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ അമേരിക്കയിലെ തെരഞ്ഞെടുത്ത അഞ്ചു വിമാനത്താവളങ്ങളില്‍ മാത്രമേ ഇറങ്ങാന്‍ അനുവദിയ്ക്കു എന്ന് അറിയിച്ചു. ലൈബീരിയ, സിയേറ ലിയോണ്‍, ഗിനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കുളള നിബന്ധന, യു.എസ്.ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച ഇത് പ്രാബല്യത്തില്‍ വരും.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി, ന്യൂജഴ്സിയിലെ നേവാര്‍ക്ക്, വാഷിംഗ്ടണിലെ ഡ്യൂല്‍സ് ആറ്റ്ലാന്റാ, ഷിക്കാഗോയിലെ ഒഹാരേ ഇന്‍ര്‍നാഷണല്‍ എന്നി വിമാനത്താവളങ്ങളിലാണ് പ്രസ്തുത യാത്രയ്ക്കായി സജ്ജമാക്കിയുട്ടുളളത്. ഇവര്‍ക്ക് പനിയുണ്ടോ എന്നറിയാന്‍ ഇവിടെ വച്ച് ഇവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുളള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വാഷിംഗ്ടണിലെ ട്രേഡ് ഗ്രൂപ്പ് എയര്‍ലൈന്‍സ് ഫൊര്‍ അമേരിക്കയില്‍ അംഗത്വമുളള എല്ലാ എയര്‍ലൈനുകളും യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുമായി സഹകരിച്ച് മറ്റുവിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരെ നിര്‍ദേശിക്കപ്പെട്ടിട്ടുളള വിമാനത്താവളങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. കൂടുതല്‍ യാത്രാനിബന്ധനകള്‍ ഏര്‍പ്പെടുത്തണമോ എന്ന് തീരുമാനിക്കുന്നത്, എബോള ദൗത്യത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട റോണ്‍-ക്ലെയ്ന്-നുമായി ഒബാമ ബുധനാഴ്ച നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha