ലഗേജുകള്‍ അലക്ഷ്യമായ് കൈകാര്യം ചെയ്യുന്ന വിമാനക്കമ്പനികളുടെ ശ്രദ്ധയ്‌ക്ക്, ലഗേജ് നഷ്‌ടപ്പെട്ട യാത്രക്കാരന് 90,000 രുപ നഷ്‌ടപരിഹാരം
വിമാനയാത്രയില്‍ പോലും ഒരു സുരക്ഷിതത്വവുമില്ലെന്നു വച്ചാല്‍. യാത്രക്കാര്‍ക്കോ അവരുടെ സാധനങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്തവരാണ് പല വിമാന കമ്പനികളും. എന്തെല്ലാം വിലപിടിപ്പുള്ള സാധനമായാലും ഒരു ശ്രദ്ധയുമില്ലാതെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്.
ഡല്‍ഹി സ്വദോശിയായ ബല്‍രാജ് തനേജയ്‌ക്കാണ് വിമാന യാത്രാമധ്യേ ലഗേജ് നഷ്‌ടപ്പെട്ടത്. ഇറ്റലിയില്‍ നിന്നും ഡല്‍ഹിയിലിലെത്തിയപ്പോഴാണ് ലഗേജ് നഷ്‌ടപ്പെട്ടത്. വിലപിടിപ്പുള്ള സാധനങ്ങളും ടിക്കറ്റുമെല്ലാമുണ്ടായിരുന്നു. പരാതി നല്‍കി ഒരു മാസത്തിന് ശേഷം ബാഗുകളില്‍ ഒരെണ്ണം കേടായനിലയില്‍ ബല്‍രാജിന് കിട്ടിയിരുന്നു. മറ്റൊരു ബാഗിനെപ്പറ്റി ഒരു വിവരവും കിട്ടിയുമില്ല. തുടര്‍ന്ന് തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.
90,00 രൂപയാണ് തെക്കുപടിഞ്ഞാറേ തര്‍ക്ക പിരഹാര ഫോറം നഷ്‌ടപരിഹാരമായി വിധിച്ചത്. ബ്രട്ടീഷ് എയര്‍ വേസാണ് പണം നല്‍കേണ്ടത്. നഷ്‌ടപ്പെട്ട സാധനങ്ങളുടെ തുകയായി 50,000 രൂപയും കേസിനും മറ്റിനങ്ങള്‍ക്കുമായി 40,000 രൂപയും നല്‍കാനാണ് ഉത്തരവ്.
https://www.facebook.com/Malayalivartha