ബോസ്റ്റണില്‍ മാരത്തോണ്‍ മത്സരത്തിനിടെ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് മരണം
യു.എസിലെ ബോസ്റ്റണില്‍ മാരത്തോണ്‍ മത്സരത്തിനിടെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 3 പേര്‍ മരിച്ചു; നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണ്.
യു.എസിലെ പ്രസിദ്ധമായ കായിക പരിപാടിയാണ് ബോസ്റ്റണ്‍ മാരത്തോണ്‍. 27,000 പേര്‍ വരുന്ന മാരത്തോണിന്റെ ആദ്യ സംഘം ഫിനിഷിങ് ലൈന്‍ പിന്നിട്ട് രണ്ട് മണിക്കൂറിനു ശേഷമായിരുന്നു സ്‌ഫോടനം.
അന്വേഷണ ചുമതല എഫ്.ബി.ഐ. ഏറ്റെടുത്തു. 'ഭീകരാക്രമണം' എന്ന നിലയ്ക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. സൗദി പൗരനായ 20 കാരന്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ സൂചന നല്‍കി.
പോലീസ് നടത്തിയ പരിശോധനയില്‍ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെടുത്തു. ഇതേ തുടര്‍ന്ന് യു.എസിലാകമാനം സുരക്ഷ ശക്തമാക്കി.
https://www.facebook.com/Malayalivartha