കുടുംബത്തിലുള്ളവര്‍ വിദേശത്തെങ്കില്‍ ചൈനയില്‍ സര്‍ക്കാര്‍ പണി പോകും
വിദേശരാജ്യത്ത് ഭാര്യയോ ഭര്‍ത്താവോ മക്കളോ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പണി പോകും. ദക്ഷിണ ചൈനയിലെ സമ്പന്ന പ്രവിശ്യയാ ഗുവാങ്ഡോങ്ങിലെ പുതിയ നിയമപ്രകാരം, അടുത്ത ബന്ധുക്കള്‍ വിദേശത്തു കഴിയുന്നവര്‍ക്ക് തന്ത്രപ്രധാന സര്‍ക്കാര്‍ ജോലികള്‍ നല്‍കില്ല. ഈ നിയമം നടപ്പിലാക്കുന്നത് അഴിമതി തടയുന്നതിനുവേണ്ടിയാണത്രേ. ഈ വര്‍ഷം ഇതുവരെ 850 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമ പ്രകാരം ജോലി പോയി.
കുടുംബാംഗങ്ങള്‍ വിദേശത്തുള്ള സര്‍ക്കാര്‍ ജീവനക്കാരെ നഗ്ന ഉദ്യോഗസ്ഥര്‍ എന്നാണ് ചൈനയില്‍ വിളിക്കുന്നത്. നാട്ടില്‍ കുഴപ്പം കാണിച്ചിട്ടു മറു നാട്ടിലേക്ക് കടക്കാന്‍ ഇത്തരം നഗ്ന ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഹോങ്കോങ്ങിനോടു ചേര്‍ന്നുള്ള ഗുവങ്ഡോങ്ങില് നിന്നുള്ള പ്രവാസികള്‍ ലോകത്താകമാനമുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു രക്ഷാമാര്ഗ്ഗമാകാതിരിക്കാനാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha