സിറിയയില്‍ യു.എസ്.നടത്തിയ വ്യോമാക്രമണത്തില്‍ 500-ല്‍ അധികം ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
അതിര്‍ത്തി പട്ടണമായ കൊബാനിയില്‍ യു.എസ് വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് 500-ല്‍ അധികം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാന്‍ ക്യാമ്പിലുളളവരെ ആശ്രയിക്കുന്ന സിറിയയിലുളള ബ്രട്ടീഷ് മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞത്. സെപ്റ്റംബര്‍ 23-ന് ആക്രമണം തുടങ്ങിയതിനുശേഷം 553-പേര് കൊല്ലപ്പെട്ടുവെന്നും അവരില്‍ 32 പേര് സാധാരണ പൗരന്മാരായിരുന്നു. 464 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മരിച്ചതായി തങ്ങളുടെ പക്കല്‍ കണക്കുകളുണ്ടെന്ന് അവര്‍ പറയുന്നു. അല്‍ഖ്വയിദയുമായി ബന്ധമുളള അല്‍-നുസ്റയുടെ 57 അംഗങ്ങളും മരണപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഐ.എസ് പോരാളികള്‍ പന്ത്രണ്ടോളം കുര്‍ദിഷ് ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും 200,000-ല്‍ അധികം ഗ്രാമവാസികളെ അയല്‍ രാജ്യമായ തുര്‍ക്കിയിലേയ്ക്ക് പാലായനം ചെയ്യാന്‍ ഇടയാക്കുകയും ചെയ്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha